e-mail : ghspambanar@gmail.com

Wednesday, February 20, 2019

           കഴിഞ്ഞ വർഷം സ്‍ക‍ൂളിന്റെ അക്കാദമിക നിലവാരം ഉയർത്ത‍ുന്നതിന‍ും , എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേട‍ുന്നതിന‍ും സഹായിച്ച പി.ടി.എ യ‍ുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. സ്‍ക‍ൂൾ ഉച്ചഭക്ഷണ പരിപാടി നിരീക്ഷിക്കാന‍ും മികച്ച രീതിയിൽ നടത്തിക്കൊണ്ട‍ു പോക‍ുന്നതിന‍ും പി.ടി.എ ഇടപെടൽ നടത്ത‍ുന്ന‍ു. ഇത്തരം പ്രവർത്തനങ്ങളില‍ൂടെ 2017-18 അധ്യയന വർഷത്തെ ഇട‍ുക്കി ജില്ലയിലെ മികച്ച പി.ടി.എ യ്‍ക്ക‍ുള്ള ട്രോഫിയ‍ും ക്യാഷ് അവാർഡ‍ും പാമ്പനാർ ഗവ. ഹൈസ്‍ക്ക‍ൂളിലെ പി.ടി.എയ്‍ക്ക് കരസ്ഥമാക്ക‍ുവാൻ സാധിച്ച‍ു. 
     2017-18 അധ്യയന വർഷത്തെ ഇട‍ുക്കി ജില്ലയിലെ മികച്ച പി.ടി.എ യ്‍ക്ക‍ുള്ള ട്രോഫിയ‍ും ക്യാഷ് അവാർഡ‍ും ബഹ‍ു. മന്ത്രി ശ്രീ.എംഎം മണിയിൽ നിന്ന‍ും പാമ്പനാർ ഗവ. ഹൈസ്‍ക്ക‍ൂളിലെ എച്ച്.എം ശ്രീ.എം.രമേശ്, പി.ടി.എ പ്രസിഡന്റ് ശ്രീ. ജെ.സ‍ുനിൽ എന്നിവർ ചേർന്ന് ഏറ്റ‍ു വാങ്ങ‍ുന്ന‍ു.

Tuesday, February 5, 2019

സ്‍ക‍ൂള്‍ ചരിത്രം

ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ നിന്നും ആറു കിലോമീറ്റർ  അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ''പാമ്പനാർ ഗവ.ഹൈസ്‍ക്ക‍ൂൾ''  ''പാമ്പനാർ സ്‍ക‍ൂൾ'' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  1953- ൽ  സ്ഥാപിച്ച ഈ പ്രൈമറി വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തുടർന്ന് 2011 ജൂൺ മാസം മുതൽ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA) പദ്ധതിയിൽ ഉൾപ്പെടുത്തി ഈ  വിദ്യാലയം ഹൈ സ്കൂൾ ആയി പ്രവർത്തനം ആരംഭിക്ക‍ുകയ‍ും ചെയ്‍ത‍ു.
 
1953 ഒക്ടോബർ 21 ​ന് ചിദമ്പരം എസ്റ്റേറ്റ് മാനേജരായിര‍ുന്ന ശ്രി. എ എസ് കൃഷ്ണസ്വാമി റെഡ്യാർ ഇപ്പോഴ‍ുള്ള പ്രൈമറി സ്‍ക‍ൂൾ കെട്ടിടത്തിന് തറക്കല്ലിട‍ുകയ‍ും, 1954 ജ‍ൂലൈ 15 ന് എൽ പി സ്‍ക‍ൂൾ പ്രവർത്തനം ആരംഭിക്ക‍ുകയ‍ും ചെയ്‍ത‍ു. ഇതിനാവശ്യമായ സ്ഥലം ചിദമ്പരം എസ്റ്റേറ്റ് ഉടമയായ ശ്രീ സ‍ുന്ദരം റെഡ്യാർ വാങ്ങി നൽക‍ുകയ‍ും അന്നത്തെ നല്ലവരായ പ്രദേശ വാസികൾ സ്‍ക‍ൂൾ കെട്ടിടം നിർമ്മിച്ച‍ു നൽക‍ുകയ‍ും ചെയ്‍ത‍ു. ഈ വിദ്യാലയത്തിൽ പഠിക്ക‍ുന്ന ക‍ുട്ടികള‍ുടെ മാതാപിതാക്കൾ ഇവിടെ ജോലി തേടിയെത്തി ക‍ുടിയേറിപ്പാർത്തവരാണ്. 1972 ൽ എൽ പി സ്‍ക‍ൂൾ യ‍ു പി സ്‍ക‍ൂളായി ഉയർത്ത‍ി. സ്‍ക‍ൂൾ പിടിഎ യ‍ുടേയ‍ും ജനപ്രതിനിധികള‍ുടേയ‍ും സഹകരണത്തോടെ ക‍ുട്ടികൾക്ക് പഠനത്തിനായി ക‍ൂട‍ുതൽ കെട്ടിട സൗകര്യം ലഭ്യമാക്കി. പിടിഎ യ‍ുടെ ശ്രമഫലമായി 2010-ൽ യ‍ു പി സ്‍ക‍ൂൾ ഹൈസ്‍ക‍ൂളായി ഉയർത്ത‍ുകയ‍ും രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA) പദ്ധതിപ്രകാരം ജില്ലാ പഞ്ചായത്തിൽ നിന്ന‍ും ഫണ്ട് അന‍ുവദിച്ച് ഹൈസ്‍ക്ക‍ൂൾ പ്രധാന കെട്ടിടം 2016 ൽ നിർമ്മിക്ക‍ുകയ‍ും ചെയ്‍ത‍ു.